Friday 20 June 2014

വടക്കുമ്പാട് ജി.എൽ.പി.സ്കൂളിൽ വായനാ വാരത്തിന് തുടക്കമായി...
പുസ്തക ഗ്യാലറി, ദിനപത്ര ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറക്കൽ മത്സരം, സാഹിത്യകാരന്മാരെ കുറിച്ചുള്ള സി.ഡി.പ്രദർശനം, കവിത ആസ്വാദന സദസ്സ്, മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കൽ, എന്റെ വാർത്ത, ക്ളാസ് ലൈബ്രറി പുസ്തക വിതരണം, മെഗാ സാഹിത്യ ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ  വായനാ വാരത്തിൽ സംഘടിപ്പിക്കുമെന്ന്  ഹെട്മാസ്ടർ അറിയിച്ചു.  പി.ടി.എ.പ്രസിഡണ്ട്‌ ശ്രീ. കെ.എസ്.ബാബു വായനാ വാരത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം നിർവഹിച്ചു. 

പരിപടിയോടനുബന്ധിച്ചു സ്കൂളിൽ തയ്യാറാക്കിയ , പുസ്തകങ്ങളും സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന പുസ്തക ഗ്യാലറിയുടെ ഉദ്ഘാടനം നിർവഹിച്ചു സി.ആർ.സി. കോഡിനെറ്റർ റഷീദ് മാസ്റ്റർ സംസാരിച്ചു.



പുസ്തക ഗ്യാലറി

Tuesday 10 June 2014

ഒന്നാം ക്ളാസ്സിലെ TEACHER TEXT  ഡൗണ്‍ലോഡ്  ചെയ്യാം .....






മൂന്നാം  ക്ളാസ്സിലെ TEACHER TEXT  ഡൗണ്‍ലോഡ്  ചെയ്യാം .....





അഞ്ചാം  ക്ളാസ്സിലെ TEACHER TEXT  ഡൗണ്‍ലോഡ്  ചെയ്യാം .....






ഏഴാം  ക്ളാസ്സിലെ TEACHER TEXT  ഡൗണ്‍ലോഡ്  ചെയ്യാം .....







Monday 9 June 2014

ജി. എൽ.പി.സ്കൂൾ വടക്കുമ്പാട്  
പ്രവേശനോത്സവം വീഡിയോ കാണാൻ ഇവിടെ ക്ളിക്ക്  ചെയ്യുക.

Monday 2 June 2014

സ്കൂളിൽ പുതുതായി നിർമിച്ച  സി. ആർ. സി. കെട്ടിടത്തിന്റെയും ഹെഡ്മാസ്റ്റർ റൂമിന്റെയും ഉദ്ഘാടനം പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിൽ നിർവഹിക്കപ്പെട്ടു.
സി.ആർ.സി. കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ.  കെ. കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.




ഹെഡ്മാസ്റ്റർ റൂമിന്റെ ഉദ്ഘാടനം ബഹു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്  എം. കുഞ്ഞമ്മദ് മാസ്റർ നിർവഹിച്ചു.

Sunday 1 June 2014

ഇത് പുതിയ തുടക്കം ....
പുസ്തകത്താളുകളിൽ മാത്രം അഭ്യസിച്ച അക്ഷരങ്ങളുടെ ലോകത്തുനിന്നും 
അറിവിന്റെ 
പുതിയ വാതായനങ്ങൾ തേടി 
ഒരു പുതിയ യാത്ര....
വടക്കുമ്പാട് ജി.എൽ. പി. സ്കൂളിനും  ഇൻറർനെറ്റിൽ പുതിയൊരിടം....
വീക്ഷിക്കാനും അറിയാനും, 
അഭിപ്രായങ്ങളും നിർദേശങ്ങളുമായി  
നിങ്ങളും 
ഞങ്ങളുടെ കൂടെയുണ്ടാകുമല്ലോ.....
2014 ജൂണ്‍ 2 
ഈ പുതിയ അധ്യയന വര്ഷത്തിന്റെ 
ശുഭ മുഹൂർത്തത്തിൽ 
ഈ ബ്ലോഗിനും 
സമാരംഭം കുറിക്കട്ടെ......